ബോഗികൾ വേർപെട്ട ഗുരുവായൂർ–മധുര എക്സ്പ്രസ്
ആര്യങ്കാവ് ∙ കൊല്ലം–ചെങ്കോട്ട പാതയിൽ ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ–മധുര എക്സ്പ്രസിന്റെ ബോഗികളാണ് വേർപെട്ടത്. ന്യൂ അര്യങ്കാവ് റെയിവേസ്റ്റേഷനും ആര്യങ്കാവ് റെയിൽവെ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
മധ്യഭാഗത്തെ ബോഗികളാണ് വേർപെട്ടത്. ബോഗികളെ ബന്ധിപ്പിച്ചിരുന്ന ഭാഗം ഇളകി മാറുകയായിരുന്നു. അധികൃതരെത്തി ബോഗികൾ യോജിപ്പിച്ചു.
