എം.ഡി.എം.എയുമായി പിടിയിലായ യുവാക്കൾ
തൃക്കൊടിത്താനം : വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടില്‍ വീട്ടില്‍ അഖില്‍ ജോണ്‍ (26), ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്തു ഭാഗത്ത് വട്ടപറമ്പില്‍ വീട്ടില്‍ നിസ്സല്‍ ആന്റണി (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി ഇവരെ പിടികൂടുന്നത്. ഇവരില്‍ നിന്നും 9.70 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ അരുണ്‍ എം.ജെ, എസ്.ഐ മാരായ അരുണ്‍കുമാര്‍ പി.എസ്, ഗിരീഷ് കുമാര്‍, വര്‍ഗീസ് കുരുവിള, സി.പി.ഓ മാരായ ശ്രീകുമാര്‍, അരുണ്‍.എസ്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. നിസ്സല്‍ ആന്റണി ചങ്ങനാശ്ശേരി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഈ കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
