പ്രതീകാത്മക ചിത്രം
മേപ്പാടി : രോഗിയുമായി പോയ ആംബുലന്‍സിന് ബൈക്ക് യാത്രക്കാരന്‍ തടസ്സം സൃഷ്ടിച്ചതായി പരാതി. മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സിനാണ് തടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ വൈകിയാണ് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
