കൂടരഞ്ഞിയിൽ അപകടത്തിൽപ്പെട്ട ട്രാവലർ

കോഴിക്കോട് ∙ കൂടരഞ്ഞി വഴിക്കടവിൽ ട്രാവലർ മറിഞ്ഞ് ഏഴു വയസ്സുകാരി മരിച്ചു. നിലമ്പൂർ ഭാഗത്തുനിന്ന് പൂവാറൻതോട് വന്നു മടങ്ങുന്ന കുടുംബം ആണ് കുളിരാമുട്ടി കഴിഞ്ഞുള്ള വഴിക്കടവിനു സമീപം അപകടത്തിൽ പെട്ടത്. പരുക്കേറ്റ പത്തോളം പേരെ കെഎംസിടി, ഓമശ്ശേരി ശാന്തി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കു മാറ്റി.

വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്താണ് ട്രാവലർ മറിഞ്ഞത്. കുളിരാമുട്ടി ഇറക്കം കഴിഞ്ഞുള്ള വളവിനു സമീപം ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചിലരുടെ പരുക്ക് ഗുരുതരമാണ്.