കാസർകോട് എരിഞ്ഞിപ്പുഴയിൽ കാണാതായ വിദ്യാർഥികൾക്കായി നടത്തുന്ന തിരച്ചിൽ
കാസർകോട് ∙ പയസ്വിനിപ്പുഴയിലെ എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. രണ്ടു പേരെ കാണതായി. സഹോദരങ്ങളുടെ മക്കളാണ് മൂന്നുപേരും. എരിഞ്ഞിപ്പുഴ സിദ്ദീഖിന്റെ മകൻ റിയാസാണു (18) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം.
ഒഴുക്കിൽപ്പെട്ടു കാണാതായ റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതൃസഹോദരങ്ങളുടെ മക്കളായ യാസിൻ (13), സമദ് (13) എന്നിവർക്കായി നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തുകയാണ്.
