പ്രതീകാത്മക ചിത്രം
കണ്ണൂർ ∙ ഇരിട്ടിക്കടുത്ത് ചരൾ പുഴയിൽ കണ്ണൂർ സ്വദേശികളായ രണ്ടു പേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
വിൻസന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു വിൻസന്റും മുങ്ങിപ്പോയത്.
