പ്രതീകാത്മക ചിത്രം
തിരുവനന്തപുരം ∙ വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ 494.29 കോടി രൂപ അനുവദിച്ചു. 2023-24ല്‍ കെഎസ്ഇബിക്കുണ്ടായ നഷ്ടമായ 549.21 കോടിയുടെ 90 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. വൈദ്യുതമേഖലാ പരിഷ്‌കരണത്തിനായി അധികകടമെടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി അനുസരിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
2022-23ല്‍ കെഎസ്ഇബിയുടെ മൊത്തം നഷ്ടത്തിന്റെ 75 ശതമാനമായ 767.51 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കേന്ദ്രത്തിന്റെ ഉപാധി അംഗീകരിച്ചാല്‍ സംസ്ഥാനത്തിന് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ അരശതമാനം അധികം കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കും. 2021-22 സാമ്പത്തികവര്‍ഷം മുതലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.
