ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടം
ചെങ്ങന്നൂർ ∙ എംസി റോഡിൽ ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ കെട്ടിടത്തിനു മുന്നിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23) മരിച്ചു.
ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിനെ (അച്ചു ) ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തി രക്ഷാപ്രവർത്തനം നടത്തി.
