ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് എംസി റോഡിലെ കുഴിയിൽ അകപ്പെട്ട കെസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്
കിളിമാനൂർ ∙ എംസി റോഡിൽ കാരേറ്റ് ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്നു രൂപപ്പെട്ട കുഴിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻ ടയർ താഴ്ന്നു. ഇന്നലെ 4 മണിക്കായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു പൊൻകുന്നത്തേക്കു പോകുകയായിരുന്നു ബസ്. ആർക്കും പരുക്കില്ല. ബസിന്റെ ബോഡി റോഡിൽ ഇടിച്ചാണ് നിന്നത്. അഗ്നിരക്ഷാസേന എത്തി ബസ് കുഴിയിൽ നിന്നു കയറ്റി.
