അജിൻ

തിരുവനന്തപുരം : ക്രിസ്മസ് അലങ്കാരബൾബ് തൂക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ എസ് അജിനാണ് മരിച്ചത്.

ക്രിസ്മസ് അലങ്കാരങ്ങള്‍ മരത്തില്‍ കെട്ടുന്നതിനിടെയാണ് അജിന്‍ കാലുതെറ്റി നിലത്തുവീഴുന്നത്. ഉടന്‍ തന്നെ കിളിമാനൂരിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം വിട്ടയക്കുകയും ചെയ്തു. വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന അജിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിക്കിന്റെ ഗൗരവമറിഞ്ഞ് ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് അജിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു.