പ്രതീകാത്മക ചിത്രം

തെലങ്കാന: പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന്റെ വീടിന് നാട്ടുകാര്‍ തീയിട്ടു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിയെ ആക്രമിച്ച് ഇയാളുടെ വീട് അഗ്നിക്കിരയാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി.

സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരേ ആക്രമണമുണ്ടായത്. പ്രകോപിതരായ നാട്ടുകാര്‍ പോലീസ് വാഹനങ്ങളും തകര്‍ത്തു. ആക്രമണം രൂക്ഷമായതോടെ പോലീസുകാര്‍ വീടിന്റെ മതില്‍ചാടി കടന്നാണ് രക്ഷപ്പെട്ടത്. ഇതിനിടെ നാട്ടുകാര്‍ പ്രതിയായ യുവാവിന്റെ വീടിന് തീയിടുകയുംചെയ്തിരുന്നു. പരിക്കേറ്റ പോലീസുകാരെ പിന്നീട് നാട്ടുകാര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ പ്രതിയും ആശുപത്രിയിലാണ്.