പ്രതീകാത്മക ചിത്രം
ഡല്‍ഹി : യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ 1500 കിലോമീറ്റര്‍ സഞ്ചരിച്ച് പിടികൂടി ഡല്‍ഹി ക്രൈംബ്രാഞ്ച്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പ്രതി പോലീസ് അറസ്റ്റ് ചെയ്തത്. ബവാനയില്‍ താമസിക്കുന്ന 25 കാരനായ കുല്‍ദീപ് ആണ് അറസ്റ്റിലായത്.
കുല്‍ദീപിന്റെ സഹപ്രവര്‍ത്തകയാണ് പീഡനത്തിന് ഇരയായ യുവതി. മയക്കു മരുന്ന് പാനീയത്തില്‍ കലര്‍ത്തി നല്‍കി പീഡപ്പിക്കുകയും നഗ്നവീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. ഇത് വച്ച് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. അന്ന് മുതല്‍ യുവാവ് ഒളിവിലായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ ഇയാളുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവിടെയെത്തിയതും പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു.
