എം.ഡി.എം.എ.യുമായി പിടിയിലായ പ്രവീൺ
കുറുക്കഞ്ചേരി : തൃശ്ശൂരില്‍ വന്‍ എം.ഡി.എം.എ. വേട്ടയുമായി എക്‌സൈസ്. കുറുക്കഞ്ചേരിയില്‍ സ്വകാര്യ ബാങ്കിന്റെ ഏരിയ മാനേജര്‍ എം.ഡി.എം.എ.യുമായി പിടിയിലായി. തൃശ്ശൂര്‍ പടവരാട് സ്വദേശിയായ പ്രവീണാണ് എക്‌സൈസിന്റെ പിടിയിലായത്.
കുറുക്കഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ബാങ്കിലെ കളക്ഷന്‍ വിഭാഗം ഏരിയാ മാനേജരാണ് പ്രവീണ്‍. ഇവിടെനിന്ന് 40 ഗ്രാം എം.ഡി.എം.എ.യുമായാണ് എക്‌സൈസ് പ്രവീണിനെ പിടികൂടിയത്. ബാങ്ക് ജോലിയുടെ മറവിലാണ് പ്രവീണ്‍ മയക്കുമരുന്ന് കച്ചവടവും നടത്തിയിരുന്നത് എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
