പ്രതീകാത്മക ചിത്രം

കോഴിക്കോട് : സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർഥി ചാലിയാറിൽ മുങ്ങി മരിച്ചു. ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിൻ്റെ മകൻ അർജുൻ (17) ആണ് ബുധനാഴ്ച ചാലിയാറിൽ മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ചാലിയാറിൻ്റെ ചുങ്കത്തറ കൈപ്പിനി കടവിൽ കുളിക്കാനിറങ്ങിയതാണ്. സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അർജുനെ പുഴയിൽ നിന്ന് പുറത്തെടുത്തത്. ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.