അപകടത്തിന്റെ ദൃശ്യം
തിരുച്ചിറപ്പള്ളി (തമിഴ്‌നാട്) : വൈദ്യുതപോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. കരാര്‍ ജീവനക്കാരായ കലൈമണി, മാണിക്യം എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിലാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് വൈദ്യുതിവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ പോസ്റ്റില്‍ പണി നടക്കുമ്പോള്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാറുണ്ട്. ഇവിടെ അത് ഉണ്ടായിട്ടില്ല എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അപകടത്തിന് പിന്നില്‍ അസ്വാഭാവികത ഉണ്ടോയെന്നും അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
