പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഗുണ്ടാ നേതാവിന്റെ സാന്നിധ്യത്തില്‍ പോലീസിന്റെ തമ്മിലടി. തിരുവനന്തപുരം വഴയിലയിലെ ബാറില്ലായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ലഭിച്ചു.
ഇന്റലിജന്‍സ് മേധാവിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഗുണ്ടാ നേതാവിന്റെ സാന്നിധ്യമുള്ള സത്കാരത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വീഴ്ചയെന്നാണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്.
തലസ്ഥാനത്തെ ഒരു ബാറിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മദ്യസത്കാരം നടത്തിയത്. ഗുണ്ടാ നേതാവ് ഓംപ്രകാശ് അടക്കം ഈ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. രണ്ട് സി.ഐമാര്‍ തമ്മിലാണ് അടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും സത്കാരത്തില്‍ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.
