പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗലപുരം കൊയിത്തൂര്‍കോണം യു.പി സ്‌കൂളിന് എതിര്‍വശത്ത് മണികഠന്‍ഭവനില്‍ തങ്കമണിയെയാണ് (69) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നു. ധരിച്ചിരുന്ന ലുങ്കികൊണ്ടാണ് മൃതദേഹം മൂടിയിരുന്നത്. കാതിലുണ്ടായിരുന്ന കമ്മലും കാണാതായിട്ടുണ്ട്.

പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.