സിപിഎം നോട്ടിസ്

പാലക്കാട് ∙ അട്ടപ്പാടി ഏരിയ സമ്മേളനം നടക്കാനിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടിസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടിസ്. 10,11 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ബാലനാണ് നിർവഹിക്കുന്നത്.

ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരെടുത്ത് പരാമർശിച്ചാണ് വിമർശനം. അട്ടപ്പാടി ഭൂമാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇവരെല്ലാം വിവിധ സ്ഥാനമാനങ്ങൾ കയ്യടക്കി വച്ചിരിക്കുന്നു. ബന്ധുനിയമന, കൈക്കൂലി തുടങ്ങി നിരവധി ആരോപണങ്ങളാണ് നോട്ടിസിൽ ന്നയിച്ചിരിക്കുന്നത്. മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ പെടുന്ന അട്ടപ്പാടി ഏരിയ സമ്മേളനത്തിൽ പി.കെ.ശശി വിഷയവും സമ്മേളനത്തിൽ ചർച്ചയാകും.