വൈത്തിരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
വൈത്തിരി ∙ വയനാട്ടില്‍ പൂക്കോട് വെറ്ററിനറി കോളജ് ഗേറ്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കര്‍ണാടകയിലെ കുശാല്‍ നഗറില്‍നിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പരുക്കേറ്റവരില്‍ വിദ്യാര്‍ഥികളും ബസ് ഡ്രൈവറും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രി, മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. 47 വിദ്യാര്‍ഥികളും 9 അധ്യാപകരും ബസില്‍ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
