കാറിനു തീ പിടിച്ച് കത്തിനശിച്ചപ്പോൾ

വടകര : വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വടകര അഗ്നി രക്ഷാസേന എത്തി തീ അണച്ചു. കാറിൽ ഉണ്ടായിരുന്ന വടകര സ്വദേശി കൃഷ്ണമണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍ നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാറില്‍ നിന്ന് തീ ആളി പടരുകയായിരുന്നു.