അനീഷ്
വള്ളികുന്നം(ആലപ്പുഴ) : മാനസിക വെല്ലുവിളി നേരിടുന്ന തൃശ്ശൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ചശേഷം ഒളിവില്‍പ്പോയ യുവാവ് അറസ്റ്റില്‍. വള്ളികുന്നം കടുവുങ്കല്‍ അനീഷ്ഭവനം അനീഷി(37)നെയാണ് വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 28-നായിരുന്നു സംഭവം.
യുവതി വള്ളികുന്നത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡനം നടന്നത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വള്ളികുന്നം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
