ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലർ ചുമതല വഹിക്കും. ഫഡ്നാവിസിന്റെ വസതിക്കുപുറത്ത് ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

നാളെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ അധികാരത്തിൽ കയറുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആസാദ് മൈതാനത്ത് പുരോഗമിക്കുകയാണ്.