പ്രതീകാത്മക ചിത്രം
അയോവ ∙ യുഎസിൽ 40 മില്യൻ ഡോളർ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. വലിയ ട്രക്കിനുള്ളിൽ ഷിപ്പിങ് കണ്ടെയ്നറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്.
കാനഡയിലെ ഒന്റാറിയോ നിവാസികളും ഇന്ത്യൻ വംശജരുമായ വൻഷ്പ്രീത് സിങ് (27), മൻപ്രീത് സിങ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്തൽ, കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇരുവരും ജയിലിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഹെൻട്രി കൗണ്ടിയിൽ പതിവ് പട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിൽ ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് ആണ് 1,146 പൗണ്ട് തൂക്കവും 40 മില്യൻ ഡോളർ മൂല്യവുമുള്ള കൊക്കെയ്നുമായി ഇരുവരെയും പിടികൂടിയത്. വലിയ ട്രക്കിനുള്ളിൽ ഷിപ്പിങ് കണ്ടെയ്നറുകളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
