പ്രതീകാത്മക ചിത്രം
കട്ടപ്പന : കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സ്വകാര്യബസ് പാഞ്ഞുകയറി. തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്.
മൂന്നാര്‍- കട്ടപ്പന റൂട്ടിലോടുന്ന ദിയമോള്‍ എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. പിന്നോട്ടെടുക്കേണ്ട ബസിന്റെ ഗിയര്‍ മാറി വീണ് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണം. യുവാവിനെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
