ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ്ഷായും ചേർന്ന് പുതിയ ജഴ്‌സി അനാവരണം ചെയ്യുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ്ഷായും ചേര്‍ന്നാണ് അനാവരണം ചെയ്തത്. മുമ്പുണ്ടായിരുന്ന വെള്ള നിറത്തിലുള്ള മൂന്ന് ലൈനുകള്‍ക്കൊപ്പം ത്രിവര്‍ണ നിറവും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് പ്രധാന മാറ്റം.

ഡിസംബര്‍ 22ന് തുടങ്ങുന്ന വിന്‍ഡീസിനെതിരായ പരമ്പരയില്‍ വനിതാ ടീം പുതിയ ജഴ്‌സിയണിയും. ഇതിന് മുമ്പ് ഡിസംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ വനിതാ ടീമിന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുണ്ടെങ്കിലും നിലവിലെ ജഴ്‌സിയിലാകും ടീം കളത്തിലിറങ്ങുക. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാകും പുരുഷ ടീം പുതിയ ജഴ്‌സിയിലെത്തുക.
