പ്രതീകാത്മക ചിത്രം

കൂടല്‍ : പണം കടം നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി. സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റുചെയ്തു.

അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയോട് സജി പണം കടം ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പീഡനം. യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവന്റെ നേതൃത്വത്തില്‍ പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി. കോന്നി ഡിവൈ.എസ്.പി. ടി. രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐ.മാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ അജേഷ്, ശരത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.