അപകടത്തിൽ മരിച്ച നവീൻ, ശ്രീഹരി എന്നിവർ
ചേര്‍ത്തല : കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ നവീന്‍ (24) സാന്ദ്ര നിവാസില്‍ ശ്രീഹരി (24) എന്നിവരാണ് മരിച്ചത് അര്‍ധരാത്രി ഒരുമണിയോടെ ചേര്‍ത്തല എസ്എന്‍എംജിബിഎച്ച്എസ്എസിന് സമീപമായിരുന്നു അപകടം.
ഇരുവരെയും ആശൂപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‍കാരം പിന്നീട്.
