ആന്‍ഡമാന്‍ തീരത്ത് പിടിച്ചെടുത്ത ലഹരി, ഇൻസൈറ്റിൽ ലഹരികടത്തിനുപയോഗിച്ച ബോട്ടും
ആന്‍ഡമാന്‍ നിക്കോബാര്‍ : ആന്‍ഡമാന്‍ തീരത്ത് ശതകോടികളുടെ ലഹരി കടത്തിന് പ്രതികള്‍ ഇലോന്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഉപയോഗിച്ചുവെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ഡിജിപി. 36000 കോടി രൂപ വിലവരുന്ന 6000 കിലോഗ്രാം മെത്താംഫെറ്റമിനുമായി മ്യാന്മര്‍ സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ലഹരി കടത്തുകാര്‍ നാവിഗേഷനായി സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി പോലീസ് അറിയിച്ചു. ലഹരി കടത്തിയിരുന്ന മത്സബന്ധന ബോട്ടില്‍നിന്ന് സ്റ്റാര്‍ലിങ്കിന്റെ ഡിഷും സിമ്മുകളും അടക്കമുള്ളവ കണ്ടെത്തി.
സ്റ്റാര്‍ലിങ്കില്‍ നിന്ന് ഡിഷ് വാങ്ങിയവരുടെയും മറ്റും വിശദാംശങ്ങള്‍ തേടിയതായി ഡിജിപി അറിയിച്ചു. 100 ഓളം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്ക് കവറേജ് നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചട്ടില്ല.
