1.മുരുകൻ 2. മുരുകനായി തിരച്ചിൽ നടത്തുന്നു
അഗളി : അട്ടപ്പാടിയില്‍ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് വനത്തില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം തോന്നിയപ്പോള്‍ വിശ്രമിക്കുകയായിരുന്നു എന്ന് ഇയാള്‍ പറഞ്ഞു.
ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പ്ലാമരം പച്ചമല മലവാരത്ത് മുരുകനടങ്ങുന്ന സംഘം ചന്ദന പരിശോധനയ്ക്ക് പോയിരുന്നു. ജോലികഴിഞ്ഞ് താഴെ ക്യാംപ് ഷെഡിലേക്ക് പോവാനായി സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. അവിടേക്ക് പോകുംവഴിയാണ് മുരുകനെ കാണാതായത്.
ക്യാംപ് ഷെഡിലേക്ക് തിരികെ ഇറങ്ങിയ മുരുകനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മുരുകന്‍ പോവാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയ പോലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കവെയാണ് ആളെ കണ്ടെത്തിയത്.
