ഭരണഘടനയുടെ ചെറു മാതൃക കയ്യിലേന്തി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധി. (Photo: X/SansadTV)

ന്യൂഡൽഹി ∙ വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുമാതൃക ഉയർത്തിക്കാട്ടിയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും സാക്ഷിയായി. കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക.

പ്രിയങ്ക ഗാന്ധി കസവ് സാരിയിടുത്ത് സത്യപ്രതിജ്ഞ ചെയ്യാൻ സോണിയ ഗാന്ധിയുടെ വീട്ടിൽ നിന്നും പുറപ്പെടുന്നു

കസവ് സാരിയുടുത്താണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന് മലയോര മേഖലയിലുമാണു പര്യടനം.