യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

കോട്ടയം : മദ്യലഹരിയില്‍ ട്രെയിനില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് യുവാക്കള്‍. കന്യാകുമാരി സ്വദേശി സ്റ്റെഫിന്‍ ജോസ് (21) നെയ്യാറ്റിന്‍കര സ്വദേശി ജോഷ്വാ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച പരശുറാം എക്‌സ്പ്രസിലായിരുന്നു യുവാക്കളുടെ അതിക്രമം. മുഖത്ത് മര്‍ദനമേറ്റ സി.പി.ഒ അനില്‍ കുമാര്‍ ചികിത്സതേടി.