പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലൈ 7 മുതല്‍ 2024 ഒക്‌ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം നല്‍കിയത്.

ഈ കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇന്‍ഷുറന്‍സ് ദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രിമാർ ചികിത്സാ ഇനത്തിൽ കൈപ്പറ്റിയ തുക

കെ. കൃഷ്ണൻകുട്ടി₹ 32,42,742
വി. ശിവൻകുട്ടി₹ 18,95,758
എ. കെ. ശശീന്ദ്രൻ₹ 5,94,458
ആന്റണി രാജു (മുൻ മന്ത്രി)₹ 6,41,071
ആർ. ബിന്ദു₹ 4,28,166
അഹമ്മദ് ദേവർ കോവിൽ (മുൻ മന്ത്രി)₹ 4,20,561
വി.എൻ. വാസവൻ₹ 3,46,929
കടന്നപ്പള്ളി രാമചന്ദ്രൻ₹3,15,637
എം.ബി രാജേഷ്₹ 3,39,179
വി. അബ്ദുറഹിമാൻ₹ 2,87,920
കെ.എൻ. ബാലഗോപാൽ₹ 2,05,950
കെ. രാജൻ₹ 1,71,671
ജെ.ആർ. അനിൽ₹ 1,22,000
കെ. രാധാകൃഷ്ണ്ണൻ₹ 99,219
ജെ. ചിഞ്ചുറാണി₹ 86,207
സജി ചെറിയാൻ₹ 25,424
മുഹമ്മദ് റിയാസ്₹ 18,135
എൻ. ജയരാജ് (ചീഫ് വിപ്പ്)₹ 16,100