പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ ∙ എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു യുവാവിന് ഗുരുതര പരുക്ക്. മൂവാറ്റുപുഴ മുടവൂർ പുതിയേടത്ത് കുന്നേൽ റഷീദിനെയാണ് ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെയാണു സംഭവം. റഷീദ് സ്വയം എയർഗൺ ഉപയോഗിച്ചു വെടി വയ്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണ്.