അപകടത്തിൽപെട്ട കാർ
കോട്ടയം ∙ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയവർ ദേശീയപാത 183ൽ അപകടത്തിൽ പെട്ടു. പുലർച്ചെ 4ന് പുളിക്കൽ കവലയിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നത്.
ഏറ്റുമാനൂർ സ്വദേശികളായ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
