പ്രതീകാത്മക ചിത്രം

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതിക്ക് മുന്നേറ്റം. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ അനുസരിച്ച് മഹായുതി 184 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡി 79 സീറ്റുകളിലും മുന്നേറുന്നു. 145 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ഭരണംപിടിക്കാന്‍ ആവശ്യമുള്ളത്.

ലീഡ് നിലയില്‍ ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നൂറോളം സീറ്റുകളിലാണ് ബി.ജെ.പി. മുന്നേറ്റം. നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ ദേവേന്ദ്ര ഫഡ്‌നവിസ്, കോപ്രി-പാഛ്പഖഡിയില്‍ ഏക്‌നാഥ് ഷിന്ദേ, ബാരാമതിയില്‍ അജിത് പവാര്‍, എന്നിവര്‍ ലീഡ് ചെയ്യുകയാണ്.