പ്രതീകാത്മക ചിത്രം
പാലക്കാട് : കൊടുവായൂരില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. എളവഞ്ചേരി സ്വദേശി പ്രേംനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയ വഴിയാണ് കൊടുവായൂരിലേത്. അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശം ചേര്‍ന്ന് നടന്നുപോയ രണ്ടു വയോധികരെ ഇടിച്ചിടുകയായിരുന്നു. 10 മീറ്ററിലധികം ദൂരേയ്ക്ക് തെറിച്ചുവീണാണ് സ്ത്രീയും പുരുഷനും മരണപ്പെട്ടത്. മരിച്ചുപോയവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭിക്ഷാടകരാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ചു തന്നെ ഡ്രൈവര്‍ പോലീസിന് കീഴടങ്ങി.
