പ്രതീകാത്മക ചിത്രം

കോഴിക്കോട് : കോഴിക്കോട് മാവൂരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്. ബുധനാഴ്ച രാത്രി മാവൂര്‍ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് മിന്നല്‍ പണിമുടക്ക്. മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.

പരിക്കേറ്റ ബസ് ജീവനക്കാരും നാട്ടുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരുടെ പരാതിയില്‍ മാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മാവൂര്‍ വഴി കോഴിക്കോട്, കുന്ദമംഗലം, മുക്കം, കൊടുവള്ളി, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന മുഴുവന്‍ ബസ്സുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.