അപകടത്തിൽപ്പെട്ട മിനിബസ്
കോട്ടയം : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഏഴു ഭക്തർക്ക് പരിക്ക്. കണമല ഇറക്കത്തിലാണ് അപകടം. ഇതിൽ മൂന്ന് പേരെ കോട്ടയംമെഡിക്കൽ കോളേജ് ആശുപത്രിയിലും നാല് പേരെ എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
തമിഴ് നാട് നാമക്കൽ സ്വദേശികളായ ഭക്തർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ 22 ഭക്തർ വാഹനത്തിൽ ഉണ്ടായിരുന്നു. കണമല ഇറക്കത്തിൽ അട്ടി വളവിന് സമീപ വളവിൽ ഞായറാഴ്ച രാത്രി 7.55 നാണ് അപകടം. നിയന്ത്രണം തെറ്റിയ വാഹനം മൺതിട്ടയിലിടിച്ച് റോഡിൽ മറിയുകയായിരുന്നു.
