ആംബുലൻസിന് തീപ്പിടിച്ചുണ്ടായ അപകടം
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ജൽഗാവിൽ ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് തീപ്പിടിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. എഞ്ചിനിൽ നിന്നും പുക ഉയരുന്നത് കണ്ട ആംബുലൻസ് ഡ്രൈവർ ഉടനടി വണ്ടിനിർത്തി വണ്ടിയിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നാലെ ആംബുലൻസ് തീപിടിക്കുകയും മിനിറ്റുകൾക്കകം അതിനകത്തുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകളിലെ ജനാലകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
