Photo: https://x.com/sudhirkmr6931
നോയിഡ : ഇടതു കണ്ണിന് ശസ്ത്രക്രിയ ചെയ്യാൻ ആശുപത്രിയിൽ എത്തിയ ഏഴു വയസുകാരന്റെ വലതു കണ്ണിന് വ്യാജമായി ശസ്ത്രക്രിയ നടത്തിയതായി പരാതി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടിയുടെ പിതാവ് നിതിൻ ഭാട്ടി എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്.
നവംബർ 12നാണ് ഗാമ 1ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴു വയസുകാരനായ മകൻ യുധിഷ്ഠിരനെയും കൊണ്ട് പിതാവ് ചികിത്സയ്ക്കെത്തുന്നത്. ഇടതുകണ്ണിന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടായിരുന്നു ചികിത്സക്കെത്തിയതെന്നാണ് പിതാവ് പറയുന്നത്. കുട്ടിയെ കണ്ണിൽ പ്ലാസ്റ്റിക് പോലുള്ള വസ്തു ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ പറഞ്ഞു. ഇതിനായി 45000 രൂപയും ആവശ്യമുണ്ടെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് മനസ്സിലാകുന്നത്, കുട്ടിയുടെ ഇടതു കണ്ണിനല്ല ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്, വലതു കണ്ണിനായിരുന്നുവെന്ന്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ കുട്ടിയെ കാണിച്ചപ്പോഴാണ് ശസ്ത്രക്രിയ വ്യാജമായിരുന്നുവെന്ന് മനസ്സിലാകുന്നത്. ശസ്ത്രക്രിയ എന്ന് പറഞ്ഞു തങ്ങളുടെ പക്കൽ നിന്ന 45000 രൂപ വാങ്ങിച്ചെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
