കൊച്ചിയിൽ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ നിന്ന്‌

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനം. പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, നടൻ വിനായകൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കായികമേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോൾ കിരീടം സമ്മാനിച്ചു. 1935 പോയിന്റുമായാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. തൃശൂർ (848 പോയിന്റ് ) രണ്ടാം സ്ഥാനവും മലപ്പുറം (824 പോയിന്റ് ) മൂന്നാം സ്ഥാനവും നേടി. അക്വാട്ടിക്സിലും ​ഗെയിംസിലും തിരുവനന്തപുരം തന്നെയാണ് ഒന്നാമത്. അതേസമയം അത്‌ലറ്റിക്സിൽ 247 പോയിന്റോടെ മലപ്പുറമാണ് ഓന്നാമത് എത്തിയത്. പാലക്കാട് രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി.

കായികമന്ത്രി വി.അബ്ദുറഹിമാൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, ജി. അനിൽ, ചിഞ്ചുറാണി തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.