പ്രതീകാത്മക ചിത്രം

ന്യൂഡൽഹി : ജോലിക്കായി കാനഡയിലേക്ക് കുടിയേറുന്നതിന് തടസ്സം നിന്ന അമ്മയെ മകൻ ക്രൂരമായി കുത്തിക്കൊന്നു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ബദർപുരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അൻപതുകാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. 31-കാരനായ മകൻ കൃഷ്ണകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാൾ തൊഴിൽരഹിതനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. വിദേശത്തേക്കു പോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വീട്ടിൽ തർക്കമുണ്ടായെന്നും അപ്പോൾ കൃഷ്ണകാന്ത് കത്തികൊണ്ട് അമ്മയെ ആക്രമിക്കുകയും ഒന്നിലേറെത്തവണ കുത്തി കൊലപ്പെടുത്തിയെന്നുമാണ് മൊഴി.

ഈസമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റിയൽ എസ്റ്റേറ്റ് ഡീലറായ പിതാവ് സുർജീത് സിങ്ങിനെ കൃത്യത്തിനുശേഷം കൃഷ്ണകാന്ത് ഫോണിൽ വിളിച്ചുവരുത്തി ക്ഷമാപണം നടത്തുകയും ചെയ്തു.