പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : മലയൻകീഴ് വിളവൂർക്കലിൽ വീട്ടിനുള്ളിൽ വെടിയുണ്ട തറച്ചു. പോലീസ് ഫയറിങ് പരിശീലനത്തിനിടെയാണ് വെടിയുണ്ട വീട്ടിനുള്ളിൽ പതിച്ചതെന്നാണ് വിവരം. വീട്ടുകാർ പുറത്തു പോയ സമത്തായിരുന്നു സംഭവം. മുക്കുന്നിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് വെടിയുണ്ട പതിച്ചതെന്ന് റിപ്പോർട്ട്.

വിളവൂർക്കൽ പൊറ്റയിൽ കാവടികുളം പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആനന്ദ്, ശരണ്യയുടെ വീട്ടിലാണ് വെടിയുണ്ട കണ്ടെത്തിയത്. വീടിന്റെ ഉള്ളിലെ ദിവാൻ കോട്ടിൽ തറഞ്ഞിരിക്കുന്ന രീതിയിലായിരുന്നു വെടിയുണ്ട കണ്ടെത്തിയത്.

പോലീസിന്റെ ഫയറിങ് പരിശീലനത്തിനിടെ വെടിയുണ്ട വീട്ടിലേക്ക് തറച്ചതാകാം എന്നാണ് കരുതുന്നത്. പകൽ സമയത്തായിരിക്കാം സംഭവം നടന്നതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.