എം.ബി. രാജേഷ്, കെ. സുധാകരൻ
പാലക്കാട് : കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ നടന്ന റെയ്ഡ് മന്ത്രി എം.ബി രാജേഷിന്റെ സൃഷ്ടിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എം.ബി രാജേഷ് ആണ്. കോൺഗ്രസ് നേതാക്കളുടെ കൈയ്യിൽ കാശുള്ളതായി ആരാണ് കണ്ടതെന്നും സുധാകരന്‍ ചോദിച്ചു.
മന്ത്രി. എം.ബി രാജേഷിന്റെ സൃഷ്ടിയാണ് ഇതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ ആധികാരികമായ വിവരം. ഹോട്ടലില്‍ റെയ്ഡ് ചെയ്യണമെന്ന് പോലീസിനോട് കര്‍ക്കശമായി ആവശ്യപ്പെട്ടു. പക്ഷേ, ഇന്ന് രാജേഷിന് ഉത്തരമില്ല. രണ്ട് വനിതകള്‍ താമസിക്കുന്ന മുറിയില്‍ പോലീസുകാര്‍ റെയ്ഡ് ചെയ്യാന്‍ പോകുക എന്ന് പറയുന്നത് എത്ര ലജ്ജാകരമാണ്, സുധാകരന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടുമെന്ന് നല്ല ഉറപ്പുണ്ട്. യാഥാര്‍ഥ്യം ജനങ്ങള്‍ക്കറിയാം. ഷാഫിയുടെയോ രാഹുലിന്റെയോ കൈയ്യില്‍ ആരാണ് പണം കണ്ടത്. അങ്ങനെ അവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ അത് പിടിക്കാന്‍ കഴിയുമായിരുന്നല്ലോ, സുധാകരന്‍ പറഞ്ഞു.
