കാനയിൽ വീണ ഫ്രഞ്ച് പൗരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശപൗരന് ഗുരുതരപരിക്ക്. കസ്റ്റംസ് ബോട്ടുജട്ടിയില്‍ നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടം. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫ്രാന്‍സില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇയാള്‍.
ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഏഴ് മാസത്തോളമായി നിര്‍മാണം നിലച്ചിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.
