ബി.ആർ. ഫാത്തിമ

ബദിയഡുക്ക : തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു. പെര്‍ള ഇഡിയടുക്കയിലെ ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു.

പിതാവ്: ഇസ്മയില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്രാഹിം ഖലീല്‍. സംഭവത്തില്‍ ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.