രതീഷ്

കോവളം : സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍ രാജന്‍ കാണിയുടെയും സുജാതയുടെയും മകന്‍ രതീഷ്(28) ആണ് മരിച്ചത്.

ആറ്റിങ്ങല്‍ സ്വദേശിയുടെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ ഭാഗത്ത് ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസുകളിലൊന്നിനുളളിലാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റുമാര്‍ട്ടം നടത്തി. കോവളം പോലീസ് കേസെടുത്തു. സഹോദരി രജിത.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056).