വിഷ്ണു

തിരുവനന്തപുരം : വെള്ളറടയില്‍ എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് എം.ഡി.എം.എ. എത്തിച്ച് നല്‍കുന്നയാളാണ് പിടിയിലാത് എന്നാണ് വിവരം. കുന്നത്തുകാല്‍ ചിറത്തല വിളാകം വീട്ടില്‍ വിഷ്ണു (32) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിഷ്ണു എം.ഡി.എം.എ. എത്തിച്ച് നല്‍കാറുണ്ട് എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍ നിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്

പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.410 ഗ്രാം എം.ഡി.എം.എ.യും പോലീസ് കണ്ടെത്തി. വെള്ളറട എസ്.ഐ. റസ്സല്‍ രാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.