പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന. റാന്നി സ്വദേശി ഹരിലാലാണ് എറണാകുളം പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
വൈകുന്നേരത്തോടെയാണ് എറണാകുളം പോലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി.
ഹരിലാലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയായിരുന്നു. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപത്താണ് ഇയാൾ താമസിക്കുന്നത്. ഇയാളെ പിടികൂടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്.
