അപകടത്തിന്റെ സിസിടിവി ദൃശ്യം (ഇടത്), രാജലക്ഷ്മി (വലത്)

ബത്തേരി ∙ ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മിയാണ് മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെ ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം.

നായ്ക്കട്ടിയിൽനിന്ന് ബത്തേരിയിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോൾ കോട്ടക്കുന്നിന് സമീപം അതേ ദിശയിൽലെത്തി യൂടേൺ എടുത്ത കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഇതിനടിയിൽപെട്ട രാജലക്ഷ്മിയെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുളത്തെ ബന്ധുവീട്ടിലേക്ക് മതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പോകും വഴിയാണ് അപകടം. അർജുനൻ, രാജേശ്വരി എന്നിവർ സഹോദരങ്ങളാണ്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല.